akgct

കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി

കരാർ പണികൾ നിറുത്തിവച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. കൊട്ടാരക്കര താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ എസ്.ബൈജു ഉദ്ഘാടനം ചെയ്തു.

കരാർ കുടിശ്ശിക വിതരണം ചെയ്യുക, ട്രഷറി നിയന്ത്രണം പിൻവലിക്കുക, മുൻ വാഗ്ദാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ടെണ്ടറുകൾ ബഹിഷ്ക്കരിച്ച് പണികൾ നിറുത്തിവയ്ക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു. ജില്ലാ ട്രഷറർ സുരേഷ് കാഞ്ചനം അദ്ധ്യക്ഷനായി. രാജേന്ദ്രപ്രസാദ്, ശശിധരകുറുപ്പ്, ഷിബു വിജയകുമാർ, ഷാജി, സുനിൽകുമാർ, സലിം, മുരുകൻ, ലാൽകുമാർ, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.