പുനലൂർ: എൻ.കെ.പ്രേമചന്ദ്രന്റെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ദിവസത്തിലേയ്ക്ക്. പുനലൂർ നിയോജക മണ്ഡലത്തിലെ കടകമ്പോളങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. പുനലൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയകുമാർ, കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, യു.ഡി.എഫ് പുനലൂർ നിയോജക മണ്ഡലം ചെയർമാൻ കുളത്തൂപ്പുഴ സലീം, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, പുനലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ് കൗൺസിലർമാരായ ഷെമി അസീസ്, റോയ് ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സഞ്ജയ് ഖാൻ, സഞ്ജു ബുഖാരി, മറ്റ് നേതാക്കളായ ടോമിച്ചൻ തുടങ്ങിയവർക്കൊപ്പം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മനോജ്, ഷിബു കൈമണ്ണിൽ, നാസർ, മോഹനൻ, കെ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് റോയ് ഉമ്മൻ, ആർ.എസ്.പി നേതാക്കളായ എം.നാസർ ഖാൻ, ഇടമൺ വർഗീസ് ,സെബാസ്റ്റ്യൻ, എ.ആർ. ഷഫീക്ക്, വിബ്ജിയോർ, രാമചന്ദ്രൻ, ലീഗ് നേതാക്കളായ എം.എം.ജലീൽ, പുനലൂർ സലീം, സമദ് തുടങ്ങിയവർ പ്രേമചന്ദ്രൻ എം.പിക്കൊപ്പം ഉണ്ടായിരുന്നു.
അഞ്ചൽ ടൗണിൽ നിന്നാരംഭിച്ച പ്രചരണത്തിൽ യു.ഡി.എഫ് നേതാക്കളായ സക്കീർ ഹുസൈൻ, റഹീം തെങ്ങുവിള, ഇർഷാദ്, അഡ്വ.ഡി.സുരേന്ദ്രൻ, ജി.എസ്.പ്രേംരാജ്, ജാസ്മിൻ മഞ്ചു, ഏറം സന്തോഷ്, അഗസ്ത്യക്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.