 
കൊല്ലം: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോ. കൊല്ലം സിറ്റി ജില്ലാ സമ്മേളനം കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി..രഘുനാഥൻ നായർ പതാക ഉയർത്തി. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജമാലുദ്ദീൻകുഞ്ഞ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വി.ബാബു നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പിമാരായ എം.കൃഷ്ണഭദ്രൻ, എസ്. വിൽഫ്രഡ്, സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻ നായർ, തോമസ് ജോൺ, ടി.പി. ദീലിപ്, ഡി.രാജഗോപാൽ, കെ.എ. ജോൺ എന്നിവർ സംസാരിച്ചു. 80 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അംഗങ്ങളുടെ കുട്ടികളെ മൊമന്റോ നൽകി അനുമോദിച്ചു.
ഭാരവാഹികൾ: ഡി.രാജഗോപാൽ (പ്രസിഡന്റ്), വി.ബാബു, കെ.പ്രഭാകരൻപിള്ള, എ. നൂർ മുഹമ്മദ്, എ. ഉണ്ണിക്കൃഷ്ണൻ നായർ (വൈസ് പ്രസിഡന്റുമാർ), എം.ജമാലുദ്ദീൻകുഞ്ഞ് (ജനറൽ സെക്രട്ടറി), സി.ബി. അനിൽകുമാർ, സി.സദാശിവൻപിള്ള, എസ്.ബാബുരാജൻപിള്ള, ജി.രാധാകൃഷ്ണപിള്ള (ജോ.സെക്രട്ടറിമാർ), എ.മോഹനൻ (ട്രഷറർ), ടി. രഘുനാഥൻ നായർ (സ്റ്റേറ്റ് എക്സിക്യുട്ടിവ് അംഗം).