mes-
ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ നടന്ന കോൺവൊക്കേഷൻ-2024 എ.പി.ജെ. അബ്ദുൽകലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ഗവേണിംഗ് ബോർഡ് മെമ്പറും ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലുമായ ഡോ. ടിഎ. ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ നടന്ന കോൺവൊക്കേഷൻ-2024 കോളേജ് ഓഡിറ്റോറിയത്തിൽ

എ.പി.ജെ. അബ്ദുൽകലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ഗവേണിംഗ് ബോർഡ് മെമ്പറും ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലുമായ ഡോ. ടിഎ. ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് എൻജിനീയറിംഗ് ആൻഡ് ആർക്കിടെക്ടറൽ കോളേജുകളുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ. പി.ഒ.ജെ. ലബ്ബ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ പി.എച്ച്. നജീബ്, സെക്രട്ടറി എൻജിനീയർ കമർസുമാൻ, ട്രഷറർ എ. നിസാം എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ. ജെ. ശ്രീകുമാർ സ്വാഗതവും കോൺവൊക്കേഷൻ ജനറൽ കൺവീനർ പ്രൊഫ. എ. റാഫി നന്ദിയും പറഞ്ഞു.