കരുനാഗപ്പള്ളി: കേന്ദ്ര, കേരള ഭരണകൂടങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്തായി ലോക്സഭ തിരഞ്ഞെടുപ്പ് മാറുമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി രക്ഷാധികാരി സുൾഫിക്കർ മയൂരി അഭിപ്രായപ്പെട്ടു. കെ.ഡി.പി കൊല്ലം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സലിം ബംഗ്ലാവിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സലിം പി.മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ കടകംപള്ളി സുകു, സാജു എം.ഫിലിപ്പ്, സിബി തോമസ്, പ്രദീപ് കരുണാകരൻ പിള്ള, സുരേഷ് വേലായുധൻ, ജിജി പുന്തല, അഹമ്മദ് അമ്പലപ്പുഴ, ലത മേനോൻ, ജി.എസ്. സുജ ലക്ഷ്മി, നവീൻ ശശിധരൻ, ടി.പി.രാജൻ, കിളികൊല്ലൂർ പ്രസാദ്, ജമാൽ കുറ്റിവട്ടം, ടി.കെ.ആദർശ്, അൻവർ പടന്നയിൽ, എസ്.പ്രിയംവദ, കണ്ടച്ചിറ ഹരിലാൽ, അനീഷ് ചവറ, ശിവൻകുട്ടി, മോഹൻദാസ്, ബാബുക്കുട്ടി, ജിജോ കുണ്ടറ, സെബാസ്റ്റ്യൻ, ഷാജി ചടയമംഗലം, രാഘവൻ, രാജ അറയ്ക്കൽ, കെ.കെ.സുശീല, അർഷാദ് കരുനാഗപ്പള്ളി എന്നിവർ
സംസാരിച്ചു.