parvra-
കൊല്ലം എസ്.എൻ കോളേജിൽ പറവകൾക്ക് ദാഹജലം ഒരുക്കിയത് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ കോളേജ് യൂണിയൻ കേരള വനം വന്യജീവി വകുപ്പുമായി ചേർന്നു കോളേജ് ക്യാമ്പസിൽ പറവകൾക്ക് ദാഹജലം ഒരുക്കി. പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. പി.കെ. ഗോപൻ നിർവഹിച്ചു. പ്രിൻസിപ്പൽ

എസ്.വി. മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്ററും കോളേജ് യൂണിയൻ ആർട്സ് അഡ്വൈസറുമായ പി.ജെ. അർച്ചന സ്വാഗതവും കോളേജ് യൂണിയൻ പ്രതിനിധി പി. നന്ദുകൃഷ്ണൻ നന്ദിയും പറഞ്ഞു. യൂണിയൻ അഡ്വൈസർ ഡോ. നിഖിൽ ചന്ദ്ര, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജെ. ജോയ്, ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മണികണ്ഠൻ എന്നിവർ സംസാരിച്ചു.