കൊല്ലം: കൊച്ചിയിലെ സാമ്രാ കൺവെൻഷൻ സെന്ററിൽ 8 മുതൽ 10 വരെ നടക്കുന്ന കെ.ജി.ജെ.എഫ് ജ്വല്ലറി എക്സിബിഷന്റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോ. നേതൃത്വത്തിൽ നടത്തിയ എക്സിബിഷൻ റോഡ് ഷോ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസോ. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നാദിർഷാ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ അനശ്വര, സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ സെക്രട്ടറിയുമായ ടി. മിഥിലാജ്, ജില്ലാ ട്രഷറർ അഡ്വ. കെ.എ. ദിൽഷാദ്, എസ്. രാമാനുജം, എക്സിബിഷൻ കോ ഓർഡിനേറ്റർ ടി.ജി. വിനോദ്, ഇന്റർനാഷണൽ ട്രെയിനർ ഹിൽട്ടൻ ജയിംസ്, ജില്ലാ ഭാരവാഹികളായ പി.സി. കുര്യാക്കോസ്, എസ്. സതീഷ് ആനന്ദ, നജീബ് ചെന്താപ്പൂര്, എബി ജോസഫ്, ആർ. ഗോപാലകൃഷ്ണൻ, അഡ്വ: ഹിലാൽ മേത്തർ, വൈ.യു. പ്രദീപ്, വിജയചന്ദ്രൻ. ജി. ഗിരീഷ് ലക്ഷ്മണ, എസ്. സ്വാമിനാഥൻ, നാഗരാജൻ, സനൽ തുടങ്ങിയവർ സംസാരിച്ചു.