കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ആനയടി കല്ലുംപുറത്ത് പുത്തൻപുരയിൽ അമലാണ് (26) പിടിയിലായത്. പീഡനവിവരം പുറത്തറിഞ്ഞതിനെ തുടർന്ന് അഞ്ച് മാസം മുമ്പ് ഒളിവിൽ പോയ പ്രതിയെ യു.പിയടക്കമുള്ള സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. തുടർന്ന് നീണ്ട പരിശ്രമത്തിന് ശേഷം കാഞ്ഞാർ സി.ഐ വി.ആർ. സുനിൽ, എസ്.ഐമാരായ പ്രവീൺ, ത്രിദീപ്, എ.എസ്.ഐ ഉഷാദേവി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാജഹാൻ, അനസ്, ശ്യാം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ ഒരു പിടിച്ചുപറി കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 18 വരെ റിമാൻഡ് ചെയ്തു.