
കൊല്ലം: വേനൽച്ചൂടിൽ വലഞ്ഞ് നഗരത്തിലെ കോടതികളിലും കളക്ടറേറ്റിലും വരുന്നവർക്ക് ദാഹമകറ്റാൻ കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ മിൽമയുടെ സംഭാരവും കുടിവെള്ളവും നൽകുന്ന സ്‌നേഹത്തണൽ പദ്ധതിക്ക് തുടക്കമായി.
ബാർ അസോസിയേഷന് മുന്നിൽ ഉച്ചയ്ക്ക് 1ന് സംഘടിപ്പിച്ച ചടങ്ങിൽ ആദ്യ സംഭാരം സബ് കളക്ടർ മുകുന്ദ് ടാക്കൂറിന് നൽകി ജില്ലാ സെഷൻസ് ജഡ്ജ് എം.ബി.സ്‌നേഹലത ഉദ്ഘാടനം ചെയ്തു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ നന്ദി പറഞ്ഞു.
എല്ലാ ദിവസവും സൗജന്യ സംഭാരവും കുടിവെള്ള വിതരണവും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലം ബാറിലെ അഭിഭാഷകരാണ് ചെലവ് വഹിക്കുന്നത്.