കുന്നത്തൂർ : വയനാട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ എസ്.എഫ്.ഐ ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്‌ ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാമൂട്ടിൽ ചന്തയിൽ പ്രതിഷേധ പ്രകടനം നടത്തി.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആർ.ഡി.പ്രകാശ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആകാശ് മുക്കട അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഖിനാഥ് ഐക്കര,ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ചെമ്മാത്ത്,ബ്ലോക്ക്‌ ജനറൽ സെക്രട്ടറി വിളയിൽ ജി.അനുകൃഷ്ണൻ, ഗൗരി,കിരൺ രാജ്,ആനന്ദ് ജെ.ശിവൻ,രാഹുൽ, രാജീവ്‌,അജാസ്,അഭിഷേക്, കോൺഗ്രസ്‌ നേതാക്കളായ ഹരികുമാർ,പ്രേംകുമാർ,ബാബുരാജൻ,ശാസ്താംകോട്ട പഞ്ചായത്ത്‌അംഗം എസ്.എ.നിസാർ തുടങ്ങിയവർ സംസാരിച്ചു.