thettikunnil
ഇടയ്ക്കിടം തെറ്റിക്കുന്നിൽ ദേവി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറുന്നു

എഴുകോൺ : ഇടയ്ക്കിടം തെറ്റിക്കുന്നിൽ ദേവി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം കൊടിയേറി. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിച്ചു. ഇന്ന് രാത്രി 7.30 ന് നവജീവൻ വായനശാല ഡാൻസ് ഗ്രൂപ്പിന്റെ നൃത്തനൃത്യങ്ങൾ. നാളെ രാത്രി 7 ന് നൃത്തനാടകം. 7ന് രാത്രി 7ന് അന്നൂർ മുരളിയുടെ കഥാ പ്രസംഗം,10 ന് മാടനൂട്ട്, 11ന് മുക്കാട്ടുവിള സോമനും സംഘവും അവതരിപ്പിക്കുന്ന അനുഷ്ഠാന കലകൾ. ശിവരാത്രി ദിവസമായ 8ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വൈകിട്ട് 3.45ന് എഴുന്നള്ളത്ത്, 6ന് അഥീന അശോകിന്റെ കഥാ പ്രസംഗം, 8ന് നാടൻ പാട്ട് ദൃശ്യാവിഷ്ക്കാരം, 1.30 ന് നൃത്ത സംഗീത നാടകം.9ന് രാത്രി 7ന് സുരേഷ്കുമാർ ഫൗണ്ടേഷൻ ഡാൻസ് ആൻഡ് മ്യൂസിക് സ്കൂളിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റവും ആലപ്പുഴ ഗാലക്സിയുടെ ഗാനമേളയും, 10ന് രാത്രി 8 ന് ഡോ.ഇടയ്ക്കിടം ശാന്തകുമാറിന്റെ മാജിക്ക്. 11ന് രാവിലെ 7ന് ആറാട്ടുബലിയും കൊടിയിറക്കും, വൈകിട്ട് 3ന് കെട്ടുകാഴ്ച, 5ന് ഓടനാവട്ടം ശ്രീവിനായകിന്റെ ഓട്ടൻതുള്ളൽ , രാത്രി 8ന് ഗാനമേള 10ന് ഗുരുസി പൂജ.