
പുനലൂർ: ആര്യങ്കാവ് സർവീസ് സഹകരണ ജീവനക്കാരനും സി.പി.ഐ നേതാവുമായിരുന്ന ഇടമൺ-34 മണൽവാരിയിൽ കെ.രാജൻ (51) നിര്യാതനായി. സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി അംഗം, കിസാൻസഭ ജില്ല എക്സി. അംഗം, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ ആര്യങ്കാവ് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എ.ഐ.വൈ.എഫ് മുൻ സംസ്ഥാന കൺസിൽ അംഗം, മുൻ തെന്മല ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭൗതിക ദേഹം ഇന്ന് രാവിലെ 9.30ന് സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫീസിലും 11.30ന് ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിലും ഉച്ചയ്ക്ക് 1ന് സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി ഓഫീസിലും 2ന് ഇടമൺ -34 മണൽവാരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം സംസ്കരിക്കും. ഭാര്യ: ചിത്ര.