k

ചാത്തന്നൂർ: വയനാട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരയ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടത്തിയ പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടി.എം.ഇക്ബാൽ, എസ്.വി.ബൈജുലാൽ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സുഗതൻ പറമ്പിൽ, റാംകുമാർ രാമൻ, ശശാങ്കൻ ഉണ്ണിത്താൻ, ചിറക്കട നിസാർ, ഷാജി മാമ്പഴത്ത്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പ്രമോദ് കാരംകോട്, ഇന്ദിര, ഷൈനിജോയി, യൂത്ത്‌ കോൺഗ്രസ് ചിറക്കര മണ്ഡലം പ്രസിഡന്റ് സജന തുടങ്ങിയവർ സംസാരിച്ചു. ചാത്തന്നൂർ ടൗണിൽ നടത്തിയ പ്രകടനത്തിന് കരിമ്പാലൂർ മണിലാൽ, പ്രസന്നൻ പൂയപ്പള്ളി, ദിലീപ് ഹരിദാസൻ ജി.രാധാകൃഷ്ണൻ, വിജയകുമാർ, ജി.സന്തോഷ് കുമാർ, സാം കുര്യൻ, പ്രഭാകരൻ പിള്ള, ഷെരീഫ്,എസ്.രാജു തുടങ്ങിയവർ നേതൃത്വം നൽകി.