കുളത്തൂപ്പുഴ: മലയോര ഹൈവേയിൽ കുളത്തുപ്പുഴ മടത്തറ പാതയിൽ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള വിതരണ സംവിധാനത്തിനായുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഡാലി 30 അടി പാലത്തിനു സമീപമാണ് പ്രധാന കുഴലിൽ നിന്ന് വെള്ളം റോഡിലേക്ക് ഒഴുകിയത്
വേനൽക്കാലമായതോടെ മേഖലയിൽ കുടിവെള്ളം ലഭ്യമല്ലാതെ അലയുമ്പോഴാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള സംവിധാനം താറുമാറാകുന്നത്.
കണ്ണടച്ച് അധികൃതർ
നിശ്ചിത തുക നൽകി നിരവധി കുടുംബങ്ങൾ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിനെ ആശ്രയിക്കുമ്പോഴും കുടിവെള്ളം ലഭിക്കാറില്ല എന്നും പരാതിയുണ്ട്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുമ്പോഴും വിളിച്ചറിയിച്ചാൽ പോലും അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലെന്നും നാട്ടുകാർ പ്രതികരിച്ചു.