കൊല്ലം: ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻ.കെ.പ്രേമചന്ദ്രൻ ഇന്ന് ചവറ മണ്ഡലത്തിൽ. രാവിലെ 8ന് രാമൻകുളങ്ങര, ശക്തികുളങ്ങര പ്രദേശങ്ങളിലും ഉച്ചയ്ക്ക് 12ന് നീണ്ടകരയിലും സ്ഥാനാർത്ഥിയെത്തും. വൈകിട്ട് 2.30ന് തെക്കുംഭാഗം പഞ്ചായത്തിലും 3.30ന് തേവലക്കര പഞ്ചായത്തിലും വൈകിട്ട് 5ന് പന്മന പഞ്ചായത്തിലും 5.30 മുതൽ ചവറ പഞ്ചായത്തിലും പര്യടനം നടത്തും.