കൊല്ലം: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാറ്റ് നിബിൻ മാക്‌സ്‌വെല്ലിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും ദു:ഖത്തിൽ പങ്ക് ചേരുന്നതായും എം. മുകേഷ് എം.എൽ.എ പറഞ്ഞു. നിബിൻ മാക്‌സവെല്ലിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പ്രചാരണത്തിനിറങ്ങിയപ്പോഴാണ് ഈ ദു:ഖവാർത്ത അറിഞ്ഞത്. യുദ്ധം വലിയ വിപത്ത് വിതയ്ക്കുന്നത് നാം കണ്ട് കൊണ്ടിരിക്കുകയാണ്. നിബിൻ മാക്‌സ്‌വെല്ലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട സഹായങ്ങൾ നോർക്ക വഴി ചെയ്തിട്ടുണ്ട്. നാല് ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്.