 
ഓയൂർ :വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ 2023- 24 വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന വൃദ്ധജന ആരോഗ്യപരിപാലന പദ്ധതി വെളിനല്ലൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ടി.കെ.ജ്യോതിദാസ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെ.അമ്പിളി, ഡി.രമേശ്,മെഡിക്കൽ ഓഫീസർ ഡോ.പ്രമോദ് കുമാർ പാലിയേറ്റീവ് കെയർ ഡോ.ആതിര എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമയത്ത് തന്നെ 120 ഓളം വൃദ്ധജനങ്ങൾക്ക് സൗജന്യ മരുന്നു വിതരണവും നടത്തി.