കരുനാഗപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതി തൊടിയൂർ മുഴങ്ങാടി സുധീർ മൻസിൽ സുധീറിനെ (43 ) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയുടെ ഭാര്യയുമായി അയൽക്കാരന് ബന്ധം ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് കമ്പി കൊണ്ട് ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരാതിക്കാരന് പരിക്കേൽക്കുകയും തുടർന്ന് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ കരുനാഗപ്പള്ളി പൊലീസ് എസ്.എച്ച്.ഒ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, വൈശാഖ്, ഷാജിമോൻ, സജികുമാർ എസ്.സി.പിഓമാരായ ഹാഷിം, രാജീവ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.