
കൊല്ലം: ആഡംബരങ്ങളിലൂടെയും അഴിമതിയിലൂടെയും സാമ്പത്തിക കെടുകാര്യസ്ഥത വഴിയും ഖജനാവ് കാലിയാക്കിയ സംസ്ഥാന സർക്കാർ, ക്ഷേമ പെൻഷൻകാരെയും ക്ഷേമ നിധി പെൻഷൻകാരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടത്തിയ 'പെൻഷൻ യാചന' സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ ഹരീഷ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂണിയൻ സംസ്ഥാന സെക്രട്ടറി വിളയത്ത് രാധാകൃഷ്ണൻ, ആദിനാട് പി.എസ്.രാജു, ശരത് മോഹൻ, കൗശിക് എം.ദാസ്, ഹസ്ന ഹർഷാദ്, റീന സജി, എം.മാത്യൂസ്, കുണ്ടറ സുബ്രഹ്മണ്യൻ, അജു ചിന്നക്കട, നസമൽ കലതിക്കാട്, നിഷാദ് അസീസ്, എസ്.സലാഹുദീൻ, മുനീർ ബാനു, തങ്കമണി, സുജാത, ശുജാ ശാഹുൽ, ശാഹുൽ ഹമീദ്, അശോകൻ തുടങ്ങിയവർ സംസാരിച്ചു.