പോരുവഴി : കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് ദേശീയ അക്രഡിറ്റേഷൻ ( എൻ.എ.ബി.എച്ച്) ലഭിച്ചു. ഡിസ്പെൻസറിയുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും വിലയിരുത്തിയാണ് ദേശീയതലത്തിലുള്ള അക്രഡിറ്റേഷന് കുന്നത്തൂർ ഹോമിയോ ഡിസ്പെൻസറി അർഹമായത്. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച പ്രഥമ ഡിസ്പെൻസറി കൂടിയാണിത്. തിരുവനന്തപുരത്ത് ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ്ജിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി , ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീലേഖ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഗീതു മോഹൻ മുൻ മെഡിക്കൽ ഓഫീസർ ഡോ.സീമ എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആയുഷ് സോഫ്റ്റ്‌വെയറുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.