 
ചവറ : മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതസ്വാശ്രയ സംഘങ്ങളുടെ മേഖലാടിസ്ഥാനത്തിലുള്ള കൂട്ടായ്മയായ അമൃത ശ്രീ ക്ലസ്റ്ററിന്റെ വാർഷികാഘോഷം ചവറ തട്ടാശ്ശേരി ബേബി ജോൺ ഷഷ്ഠ്യബ്ദിപൂർത്തി സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. ആഘോഷ പരിപാടികൾ മാതാ അമൃതാനന്ദമയി മഠം കൊല്ലം ആ ശ്രമ മഠാധിപതി തന്മയാ മൃതചൈതന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ബി.പുഷ്പരാജൻ അദ്ധ്യക്ഷനായി. പങ്കജവല്ലി അമ്മ സ്വാഗതം പറഞ്ഞു. സേതുലക്ഷ്മി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഗിരിജ നന്ദിയും ഓഡിറ്റർ അജിത് മുന്നോടി സ്വാഗതവും പറഞ്ഞു.