vyaparti
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഓച്ചിറ മേഖല ഇടയനമ്പലം യൂണിറ്റ് കുടുംബസുരക്ഷാ പദ്ധതി അംഗത്വകാർഡ് വിതരണം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഓച്ചിറ മേഖല ഇടയനമ്പലം യൂണിറ്റ് കുടുംബസുരക്ഷാ പദ്ധതി അംഗത്വകാർഡ് വിതരണം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വൈ.ബഷീർ അദ്ധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.കെ ഷാജഹാൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജി.വാവച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഷീഹാബ് ഷാനൂസ്, രാജഗോപാൽ, ബാബീസ് വിജയൻ, സുൽഫിഖാൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ സോമശേഖരൻ നായർ നന്ദി പറഞ്ഞു.