കൊല്ലം: പുതുതായി ചേർത്ത വോട്ടർമാർ അടക്കം ജില്ലയിൽ ആകെ 20,93,671 വോട്ടർമാർ. ഇതിൽ 9,95,320 പുരുഷ വോട്ടർമാരും 10,98,332 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാർ പുനലൂർ നിയോജക മണ്ഡലത്തിലാണ്; 2,03,433 വോട്ടർമാർ. കുറവ് കൊല്ലം നിയോജക മണ്ഡലത്തിലാണ് 1,69,189 വോട്ടർമാർ. നാമനിർദേശ പത്രിക നൽകുന്നതിന്റെ അവസാന തീയതിക്ക് 10 ദിവസം മുൻപ് വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.