കൊല്ലം: കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയി മാലിദ്വീപിൽ കൂടുങ്ങിയ ബോട്ടിലെ തൊഴിലാളികളെ മോചിപ്പിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മാലിയിലെ ഇന്ത്യൻ ഹൈകമ്മിഷനിൽ നിന്ന് ഉറപ്പു ലഭിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പറഞ്ഞു. എം.പി നൽകിയ നിവേദനത്തിന് മറുപടിയായിയാണ് ഹൈകമ്മിഷൻ വിവരം അറിയിച്ചത്. ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥർ ബോട്ട് കിടക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും കടൽക്ഷോഭവും മൂലം ഇന്ത്യൻ അതിർത്തി വിട്ട് മാലിയിൽ എത്തിച്ചേ
രുകയായിരുന്നു ബോട്ട്.