aromal
ആരോമൽ

കൊല്ലം: കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ചവറ തോട്ടിന് വടക്ക്, ശ്രീധരാലയത്തിൽ ആരോമൽ (21) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.

2023 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. ചവറ തട്ടാശ്ശേരി വിജയാ പാലസ് ബാറിന് സമീപത്ത് വച്ച് വാഹനപരിശോധന നടത്തിയിരുന്ന ചവറ പൊലീസ് പ്രതിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിറുത്താൻ കൈകാണിച്ചെങ്കിലും ഇവർ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിനുള്ളിൽ സൂക്ഷിച്ച നിലയിൽ നാല് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ ഇരവിപുരം സ്വദേശികളായ അലക്‌സ്(24), റെജിനോൾഡ്(25) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ് തിരുന്നു. എന്നാൽ മൂന്നാം പ്രതിയായ അരോമലിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

നഴ്‌സിംഗ് വിദ്യാർത്ഥിയായ ഇയാളെ ആലപ്പുഴയിൽ നിന്നുമാണ് ചവറ പൊലീസ് പിടികൂടിയത്.