കുളത്തുപ്പുഴ : തെന്മല കുളത്തൂപ്പുഴ സംസ്ഥാനപാതയിൽ ഇ.എസ്.എം കോളനിയിൽ പണയിൽ പുത്തൻവീട്ടിൽ റെജിയുടെ പുരിയിടത്തിലാണ് ഇരുപതോളം വരുന്ന കാട്ടുപോത്തുകൾ ഇറങ്ങി കാർഷിക വിളകൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചത്.
റബർ പുരയിടത്തിനോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽ എത്തിയ കാട്ടുപോത്തുകളെ അഞ്ചൽ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം എത്തിയാണ് വനത്തിലേക്ക് തിരിച്ചുവിട്ടത്. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്ന തൊഴിലാളികൾക്കും കാട്ടുപോത്തിന്റെ ആക്രമണ ഭീഷണി നേരിടുന്നത് പതിവാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർക്കാണ് ഗുരുതര പരിക്കേറ്റത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദിലീപ്, ശ്രീകുമാർ,വാച്ചർമാരായ ഹേമന്ത്,ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജനവാസ മേഖലയിൽ നിന്ന് കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് കയറ്റിയത്.