
കൊല്ലം: കോതമംഗലത്ത് മാത്യു കുഴൽനാടൻ എം.എൽ.എയെയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അർദ്ധരാത്രിയിൽ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തിയ ജില്ലാതല പ്രതിഷേധ പ്രകടനം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറിമാരായ സൂരജ് രവി, അഡ്വ.പി.ജർമ്മിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ആനന്ദ് ബ്രഹ്മാനന്ദ്, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, നേതാക്കളായ ഡി.അശോകൻ, ജി.ചന്ദ്രൻ, കുരീപ്പുഴ യഹിയ, ബേബിച്ചൻ, രഞ്ജിത്ത് കലുങ്കുമുഖം, കടപ്പാൽ മോഹൻ, എം.എസ്.സിദ്ദിഖ്, സാബ് ജാൻ,
ജി.കെ.പിള്ള, കെ.എം.റഷീദ്, സുബി നുജ്ഉം, ബ്രിജിത്ത്, ദീപ ആൽബർട്ട്, ആഷിക് പള്ളിതോട്ടം, സുദർശൻ താമരക്കുളം, ആണ്ടാമുക്കം റിയാസ്, അഡ്വ.നൗഷാദ്, ഷറഫ് കരിക്കോട്, ജഗന്നാഥൻ, ഷെരീഫ് മുളങ്കാടകം തുടങ്ങിയവർ സംസാരിച്ചു.