കൊല്ലം: മുഖത്തല ചെന്താപ്പൂര് പ്ലാമൂട്ടിലെ സ്വകാര്യ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം. കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽ നിന്ന് പത്ത് ഫയർഫോഴ്‌സ് യൂണിറ്റ് എത്തി മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻഅപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.