കൊല്ലം: കെ.ടി.ഡി.സിയുടെ ഹോട്ടൽ അക്വാലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. അഷ്ടമുടിക്കായലിന് അഭിമുഖമായി മുമ്പ് ടാമറിന്റ് എന്ന് അറിയപ്പെട്ടിരുന്ന ഹോട്ടൽ നവീകരിച്ചാണ് അക്വാലാന്റായി പുനർനാമകരണം ചെയ്യുന്നത്. 2.90 കോടി സർക്കാർ ഫണ്ടും 54.72 ലക്ഷം കെ.ടി.ഡി.സി ഫണ്ടും വിനിയോഗിച്ചാണ് ഹോട്ടൽ നവീകരിച്ചത്. കോൺഫറൺസ് ഹാൾ, 24 മുറികൾ, വിവാഹ ചടങ്ങുകൾക്ക് അനുയോജ്യമായ കായൽത്തീരത്ത് സ്ഥിതിചെയ്യുന്ന പുൽത്തകിടി എന്നിവയാണ് അക്വാലാന്റിൽ സജ്ജമാക്കിയിരിക്കുന്നത്. നവീകരിച്ച ഈ ബഡ്ജറ്റ് റിസോർട്ട്, കായൽത്തീരത്തിന്റെ പ്രൗഢി കൊണ്ടും, കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശ്രമം മൈതാനം എന്നിവയിൽ നിന്നുള്ള കുറഞ്ഞ ദൂരവും കൊണ്ടും വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാണ്. സെൻട്രൽ റിസർവേഷൻ സെന്റർ: 1800 425 0123, 9400008585. അക്വാ ലാന്റ്, കൊല്ലം: 0474​2745538, 2762568, 9400008660.