കൊല്ലം : അനധികൃത മദ്യവിൽപ്പന നടത്തിയ കേസിലെ പ്രതി കീഴടങ്ങി. ചടയമംഗലം സ്വദേശി നവാസാണ് ചടയമംഗലം എക്‌സൈസ് റേഞ്ച് ഓഫീസിൽ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഡ്രൈ ഡേ ആയ മാർച്ച് 1 ന് നവാസിന്റെ വീടിനാേട് ചേർന്ന കേന്ദ്രത്തിൽ നിന്ന് എക്‌സൈസ് സംഘം മൂന്നര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. ഇതെ തുടർന്ന് ഒളിവിൽ പോയ പ്രതി ഇന്നലെ കീഴടങ്ങുകയായിരുന്നു.