കൊട്ടാരക്കര: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും കൊലയാളികളെ രക്ഷിക്കാൻ സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് കൊട്ടാരക്കര കോർട്ട് യൂണിറ്റ് ആരോപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി മെമ്പർ അഡ്വ. അലക്സ് മാത്യു ആവശ്യപ്പെട്ടു. കോടതി സമുച്ചയത്തിൽ ചേർന്ന ജസ്റ്റിസ് ഫോർ സിദ്ധാർത്ഥ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..അഭിഭാഷകരായ വി.കെ. ഐസക്, എൻ.രവീന്ദ്രൻ, മൈലം ഗണേഷ്, പി.എസ്. പ്രദീപ്, ജി.മോഹനൻ, ജി.ചന്ദ്രശേഖരൻപിള്ള, പി.തുളസീധരൻപിള്ള, തോമസ് വർഗീസ്, ടി.ജി.ഗിരിജാകുമാരി, ലക്ഷ്മി അജിത്, വിഷ്ണു, ജേക്കബ് സി.ജോൺ എന്നിവർ സംസാരിച്ചു.