കൊട്ടാരക്കര: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ എസ്.എഫ്.ഐ വിദ്യാർത്ഥികൾക്കും കോളേജ് ജീവനക്കാർക്കും തൂക്കു കയർ ഉറപ്പാക്കണമെന്നും കാമ്പസ് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് ബി.ജ.പി പ്രവർത്തകർ താലൂക്കോഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജേന്ദ്രൻ പിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വയക്കൽ സോമൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, മീഡിയാ സെൽ കൺവീനർ ബി.സുജിത്, രവി തിരുവട്ടൂർ, പ്രസാജ് പള്ളിക്കൽ, രാജേഷ് അന്തമൺ, പ്രസന്ന ശ്രീഭദ്ര, അജയൻ ഇഞ്ചക്കാട് തുടങ്ങിയവർ സംസാരിച്ചു. പുലമൺ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കൊട്ടാരക്കര ഡയറ്റിന് മുന്നിൽ പൊലീസ് ബാരിക്കേട് ഉയർത്തി പ്രതിരോധിച്ചു.തുടർന്ന് പ്രവ‌ർത്തകർ പ്രതിഷേധ യോഗം നടത്തി.