കൊട്ടാരക്കര: ഗവ.ടൗൺ യു.പി സ്കൂളിന്റെ 173-ാം വാർഷികം സൗപർണിക ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. അഡ്വ. ഉണ്ണികൃഷ്ണമേനോൻ, ഫൈസൽ ബഷീർ, മിനി കുമാരി,അനിതാ ഗോപൻ, ചലച്ചിത്ര നിർമ്മാതാവ് അനിൽ അമ്പലക്കര, പ്രഥമാദ്ധ്യാപിക അനില, പി.ടി.എ പ്രസിഡന്റ് എസ്. അനീഷ് , വൈസ് പ്രസിഡന്റ് സജി ചേരൂ‌ർ, റോട്ടറി ഭാരവാഹി ശിവകുമാർ, എസ്.എം.സി ചെയർമാൻ എസ്. ഗോപകുമാർ, മാതൃസമിതി പ്രസിഡന്റ് ജയശ്രീ, ഡോ.പി.എൻ. ഗംഗാധരൻനായർ, സി.ഡി.സുരേഷ്, അനൂപ് അന്നൂർ, റെനി വർഗീസ്, അനിതാകുമാരി, ബൈജു എന്നിവർ സംസാരിച്ചു.