കൊല്ലം: മതമൈത്രിയുടെ മഹാഗായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാമതങ്ങളുടെയും പൊരുൾ ഒന്നാണെന്ന് പ്രഖ്യാപിക്കാൻ വേണ്ടിയാണ് ഗുരുദേവൻ ആലുവ സർവമത സമ്മേളനം വിളിച്ചുചേർത്തതെന്നും പി.സുന്ദരൻ പറഞ്ഞു. രാജ്യം സാമ്പത്തിക വളർച്ച നേടുന്നതിനിടയിലും ജാതി വിവേചനങ്ങളും ഉച്ചനീചത്വവും വർദ്ധിക്കുന്ന കാലത്ത് ഗുരുദേവ ദർശനത്തിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് മുഖ്യപ്രഭാഷണത്തിൽ ഡോ. എൽ.വിനയകുമാർ പറഞ്ഞു.
കൗൺസിൽ ചെയർമാൻ ഡോ. എസ്.വിഷ്ണു അദ്ധ്യക്ഷനായി. സംസ്ഥാന കോ- ഓഡിനേറ്റർ പി.വി.രജിമോൻ ആശംസ നേർന്നു. വനിത കോളേജ് യൂണിറ്റ് ചെയർമാൻ ഡോ. അരുൺ രവി, ട്രഷറർ ഡോ. ജയലക്ഷ്മി എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ സ്വാഗതവും കൗൺസിൽ സംസ്ഥാന സമിതി അംഗം ഡോ. ശ്രുതി നന്ദൻ നന്ദിയും പറഞ്ഞു.
കൊല്ലം എസ്.എൻ കോളേജ് യൂണിറ്റ് സംഘടിപ്പിച്ച ശതാബ്ദി ആഘോഷം കോളേജ് പ്രിൻസിൽ ഡോ. എസ്.വി. മനോജ് ഉദ്ഘാടനം ചെയ്തു. ഡോ. എൽ.വിനയകുമാർ വിഷയം അവതരിപ്പിച്ചു. പി.വി.രജിമോൻ, ഡോ. എസ്.വിഷ്ണു. എസ് എന്നിവർ സംസാരിച്ചു. മലയാള വിഭാഗം മേധാവി ഡോ.എസ്.ആർ. വിദ്യ സ്വാഗതവും ചരിത്ര വിഭാഗം മേധാവി ഡോ. കെ.സവിത നന്ദിയും പറഞ്ഞു. എസ്.ഇ.ആർ.സി കൺവീനർ ഡോ. ആർ.ഇന്ദു, ട്രഷറർ വിഷ്ണുരാജ്, അംഗങ്ങളായ ഡോ.എം.എസ്.ബിജു, ഡോ. സ്മിത പ്രകാശ്, ഡോ. ബി.ടി.സുലേഖ, ഗായത്രി സലീം, എസ്.ജയന്തി, ഡോ. അരണ്യ, കെ.ശശി, ഡോ.ടി.രജിത, ഡോ.ആർ.ടി.അഞ്ജന, ഡോ. ശ്രീവിദ്യ, ഡോ. ശ്രീജ പ്രിയദർശിനി. ഡോ. ബേര.ആർ.ഉദയ്, ഡോ. അഞ്ജലി, ഡോ. തുഷാര എന്നിവർ പങ്കെടുത്തു.