പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ പാങ്ങോട് ഗവ.ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അക്രഡിറ്റേഷൻ ലഭിച്ചു. മന്ത്രി വീണാജോർജ്ജിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, മെഡിക്കൽ ഓഫീസർമാരായ ഡോ.എ.ജെ.അസിത, ഡോ.ധന്യ.ആർ.ദേവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത എന്നിവർ പങ്കെടുത്തു.