കൊല്ലം: കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ്, ജൻ ശിക്ഷൺ സൻസ്ഥാൻ, നബാർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കും. 9ന് രാവിലെ 10ന് സോപാനം ഓഡിറ്റോറിയത്തിൽ 'ഉണർവ്' വനിതാ സംരംഭകമേള, ഗ്രാമീണ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും വനിതാ സംരംഭകസംഗമം, തിരഞ്ഞെടുത്ത 100 വനിതാസംരംഭകർക്ക് ആദരവ്, സെമിനാറുകൾ, കലാസാംസ്കാരിക മേള തുടങ്ങിയവ നടക്കും. കാർഡ് ചെയർമാൻ നടയ്ക്കൽ ശശിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. വനിതാ സംരംഭകരെ മേയർ പ്രസന്ന ഏണസ്റ്റ് ആദരിക്കും. 'ഉണർവ്' സംരംഭക മേള നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ.ജി.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.