കൊല്ലം: വനിതാദിനത്തോട് അനുബന്ധിച്ച് വനിതാ​ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌​നോളജിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ശിശുവികസന ഓഫീസർ അറിയിച്ചു. ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിപാടികൾ.