കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ നിന്ന് വരുന്ന ആഴ്ചകളിൽ തീർത്ഥാടന യാത്രകൾ നടത്തും. 9ന് നടത്തുന്ന യാത്രയിൽ അയ്യപ്പക്ഷേത്രങ്ങളുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, ശാസ്താംകോട്ട എന്നിവിടങ്ങൾക്കൊപ്പം കുംഭാവുരുട്ടി വെള്ളച്ചാട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാനിരക്ക്​ 650 രൂപ. 15ന് രാത്രി 8ന് ഗുരുവായൂർ ക്ഷേത്രത്തിലേക്കാണ് യാത്ര. മമ്മിയൂർ ക്ഷേത്രം, പുന്നതുർക്കോട്ട, കൊടുങ്ങല്ലൂർ കുടുംബക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവയും സന്ദർശിക്കും. നിരക്ക്​ 1240രൂപ. ഫോൺ: 9747969768, 8921950903.