camp-

കൊല്ലം: ദന്തിസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ ദന്തൽ അസോ. കൊല്ലം ബ്രാഞ്ചും തെക്കേവിള റസി. അസോസിയേഷനും സംയുക്തമായി ദന്ത പരിശോധന ചികിത്സാ ക്യാമ്പ് സംഘടിപ്പി​ച്ചു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. കണ്ണൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. റസി. അസോ. പ്രസിഡന്റ് രാജീവ് ചെക്കുംമൂട് അദ്ധ്യക്ഷത വഹിച്ചു. ജി.ആർ. കൃഷ്ണകുമാർ, ഡോ. ഷിബു രാജഗോപാൽ, ഡോ.രശ്മി പിള്ള, ഡോ അജിൻ സുധാകർ, അഴകത്ത് ഹരികുമാർ, ബി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ ഇരുന്നൂറോളം രോഗികളെ പരിശോധിച്ച് മരുന്നുകളും ദന്ത ശുചീകരണ സാമഗ്രികളും വിതരണം ചെയ്തു. ആവശ്യമുള്ളവർക്ക് തുടർ ചികിത്സാ സൗകര്യം ഏർപ്പാടാക്കി​.