അഞ്ചൽ: അഞ്ചൽ ചന്തയിലുണ്ടായ തീ പിടിത്തത്തിൽ ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും ചന്തയിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയും അഞ്ചൽ ചന്തയിലെ വ്യാപാരികൾ ചന്ത ദിവസമായ ഇന്നലെ വ്യാപാരം നിറുത്തിവച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിൽ ചന്തയിലും സമീപത്തുമുള്ള മുഴുവൻ വ്യാപാരികളും പങ്കെടുത്തു. ചന്ത കവാടത്തിൽ നടന്ന പ്രതിഷേധയോഗം അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചൽ മേഖല ട്രഷറർ ഫസിൽ അൽ അമാൻ, കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.കെ. നവാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഖിൽ രാധാകൃഷ്ണൻ, ഏറം സന്തോഷ്, എസ്.യു.സി.ഐ. നേതാവ് ധ്രുവകുമാർ, ഫിലിപ്പ്, അഡ്വ. ടി.സജീവൻ, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, വലിയവിള വേണു, ജാസ്മിൻ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.