കൊല്ലം: കൊല്ലം വിമൻസ് കോളേജിൽ 'മെരിറ്റ് ഗാല 2024' എന്ന പേരിൽ മെറിറ്ര് ഡേ ആഘോഷവും തുടർച്ചയായി പത്താം തവണയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മാനേജർ വെള്ളാപ്പള്ളി നടേശന് ആദരവും നൽകും. കോളേജ് ഓഡിറ്റോറിയത്തിൽ 12ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ സമ്മാനദാനം നിർവഹിക്കും. പ്രിൻസിപ്പൽ ഡോ.അശ്വതി സുഗുണൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്ക‌ർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, പി.ടി.എ വൈസ് പ്രസിഡന്റ് പട്ടത്താനം സുനിൽ, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ പ്രൊഫ. എസ്.ശേഖരൻ, സെനറ്റ് അംഗം ഡോ. യു.എസ്. നിത്യ, സ്റ്റാഫ് അസോ. സെക്രട്ടറി ഡോ.സീന ഗോപിനാഥൻ, പി.ടി.എ സെക്രട്ടറി ഡോ. എം.ലാലിനി, പി.എം.സുനിൽ എന്നിവർ സംസാരിക്കും.