ezchva-
ഈഴവ മഹാജനസഭ സംസ്ഥാന കൗൺസിൽ യോഗം ദേശീയ അദ്ധ്യക്ഷൻ എസ്. സുവർണകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ഭരണ സംവിധാനങ്ങളും എൻ.എസ്.എസി​ന്റെ കുഴലൂത്തുകാരായി മാറിയെന്ന് ഈഴവ മഹാജനസഭ ദേശീയ അദ്ധ്യക്ഷൻ എസ്. സുവർണകുമാർ ആരോപിച്ചു. സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ ഭരണ രംഗങ്ങളിൽ നിന്നും ഈഴവ-തിയ്യ സമുദായത്തെ ബോധപൂർവ്വം പുറത്താക്കുകയാണെന്ന സത്യം സമുദായം തിരിച്ചറിയണം. സമുദായം രണ്ടാം നിവർത്തന പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ ഭാരവാഹികളായി പി.എസ്. ബാബുറാം (പ്രസിഡന്റ്), പുന്നാവൂർ അശോകൻ (വർക്കിംഗ് പ്രസിഡന്റ് ), പാപ്പനംകോട് കൃഷ്‌ണൻ, കെ.എസ്. ശിവരാജൻ, ഈഴവ എസ്.ഘോഷ്, ആർ. ശ്രീധരൻ (വൈസ് പ്രസിഡന്റുമാർ), നന്ദാവനം സുശീലൻ (ജനറൽ സെക്രട്ടറി), വെട്ടുകാട് അശോകൻ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), അഡ്വ. വേണു വാഴവിള (ഓർഗനൈസിംഗ് സെക്രട്ടറി), കീർത്തി രാമചന്ദ്രൻ, എം.പി. അനിത, രജേശ്വരി രവി, അനിൽ പുന്നപ്ര, എൽ പ്രീത (സെക്രട്ടറിമാർ), പി.പി. രാമനാഥൻ വേങ്ങേരി (ട്രഷറർ), എം. ഉഷാകുമാരി (ഡെപ്യൂട്ടി ട്രഷറർ), തലശ്ശേരി സുധാകർജി. (ചീഫ് കോഓർഡിനേറ്റർ), കുമളി സോമൻ, അജിതൻ കൊടുങ്ങല്ലൂർ, മുരുകൻ പെന്നത്ത് (കോഓർഡിനേറ്റർമാർ) എന്നി​വരെ തി​രഞ്ഞെടുത്തു. ഈഴവമഹാജനസഭ വനിതാ ഭാരവാഹികളായി നന്ദൻകോട് ശ്രീദേവി (പ്രസിഡന്റ്), വിജയ പ്രകാശ് (വൈസ് പ്രസിഡന്റ്), രേണുക ശശികുമാർ (സെക്രട്ടറി), ജാനകി കൃഷ്‌ണൻ (ട്രഷറർ) എന്നിവരേയും തി​രഞ്ഞെടുത്തു.