ഓച്ചിറ: കൊറ്റമ്പള്ളി ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷം 'വിസ്മയമം 2024' ഇന്ന് നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി ഉദ്ഘാടനം ചെയ്യും. എം.എം.സി ചെയർമാൻ എസ്.ദീലീപ് ശങ്കർ അദ്ധ്യക്ഷനാകും. ഹെഡ്മിസ്ട്രസ് എസ്.ജയകുമാരി സ്വാഗതവും റിപ്പോർട്ടും അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. ശ്രീലത പ്രകാശ് അവാർഡ് വിതരണം നടത്തും. എ.ഇ.ഒ ശ്രീജ ഗോപിനാഥ്, സ്വപ്ന എസ്.കുഴിത്തടത്തിൽ, ആ‌ർ.മഹേശ്വരി, അജിത തുടങ്ങിയവർ സംസാരിക്കും. സ്റ്റാഫ് സെക്രട്ടറി ജെ.ജാസ്മിൻ നന്ദി പറയും.