k

ചാത്തന്നൂർ: ഇന്ത്യൻ സാന്ത്വന പരിചരണത്തിന്റെ പിതാവും പാലീയം ഇന്ത്യയുടെ സ്ഥാപകനുമായ ഡോ. എം.ആർ. രാജഗോപാലിന് പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രയോഗം ട്രസ്റ്റിന്റെ ഈ വർഷത്തെ കൊടിമൂട്ടിൽ എസ്.പ്രശോഭൻ സ്മാരക പ്രതിഭാപുരസ്കാരം. 50,001 രൂപയും ആർട്ടിസ്റ്റ് അജയ് പാരിപ്പള്ളി രൂപകല്പന ചെയ്ത വെങ്കലശില്പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം ഇന്ന് വൈകിട്ട് 6.30ന് കൊടിമൂട്ടിൽ ക്ഷേത്രസന്നിധിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സമ്മാനിക്കും.

കൊടിമൂട്ടിൽ ക്ഷേത്രയോഗം ട്രസ്റ്റിന്റെ പ്രഥമ സെക്രട്ടറിയും കാൽ നൂറ്റാണ്ട് ട്രസ്റ്റിന്റെ ഭരണ സാരഥിയുമായിരുന്ന എസ്. പ്രശോഭന്റെ സ്മരണക്കായിട്ടാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പ്രഥമ പുരസ്കാകാരം കഴിഞ്ഞ വർഷം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് നൽകി.

നുരസ്കാരദാന ചടങ്ങിൽ നോളജ് മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. കേരളസർവകലാശാല എംഎസ്‌സി ബോട്ടണി പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയ ഇരട്ട സഹോദരിമാരായ ലക്ഷ്മിയെയും പാർവതിയെയും ചടങ്ങിൽ അനുമോദിക്കും. ക്ഷേത്രം സെക്രട്ടറി എസ്. പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. പത്മാലയം ആർ.രാധാകൃഷ്ണൻ കൊടിമൂട്ടിൽ പ്രശോഭൻ അനുസ്മരണ പ്രഭാഷണം നടത്തും.കെ.എസ്. ബിനു, എസ്.എസ്. സുജിത് എന്നിവർ സംസാരിക്കും. പുരസ്കാരമായി ലഭിക്കുന്ന തുക പാലീയം ഇന്ത്യയിലെ സാന്ത്വന പരിചരണ രോഗികളുടെ പരിചരണത്തിനായി നൽകുമെന്ന ഡോ. എം.ആർ.രാജഗോപാൽ അറിയിച്ചു.