k
ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ ബിജിൻ, സോണി, നിതിൻ, അഖിൽ, ഷിബിൻ, ജയശങ്കർ, ഷഹനാസ്

ചാത്തന്നൂർ: മീനാട് ധർമ്മശാസ്ത ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. മീനാട് ജോയി ഭവനിൽ ജോഷിനെ (42)​ കൊല്ലാൻ ശ്രമിച്ച കേസിൽ മീനാട് ഈസ്റ്റ് അഖിൽ ഭവനിൽ അഖിൽ (24), മീനാട് ഈസ്റ്റ് കല്ലുവിള വീട്ടിൽ

ബിജിൻ (23), താഴം തെക്ക് ചാലിൽ പുത്തൻ വീട്ടിൽ സോണി (24), മീനാട് ഈസ്റ്റ് കലാമന്ദിരത്തിൽ നിതിൻ കെ.മുരളി (24), മീനാട് ഈസ്റ്റ് ആർ.എസ് ഭവനിൽ ഷിബിൻ (22), താഴംതെക്ക് കുന്നുംപുറത്ത് വീട്ടിൽ ജയശങ്കർ (24), മീനാട് ഈസ്റ്റ് ഷഹനാസ് മൻസിലിൽ ഷഹനാസ് (24) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉളിയനാട് ഹരിതഭവനിൽ വൈശാഖ് (24), മീനാട് ഈസ്റ്റ് സഹിഷ്ണുത ഭവനിൽ

സനിത്ത് (22) എന്നിവരെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒന്നും രണ്ടും പ്രതികൾ ഒളിവിലാണ്.