കൊല്ലം: കേരള സ്റ്റേറ്റ് ടെയ്ലേഴ്‌സ് അസോസിയേഷൻ 37-ാമത് സംസ്ഥാന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.സുദർശനൻ അദ്ധ്യക്ഷനായി. എം.വി.സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി കെ.എൻ.ദേവരാജൻ റിപ്പോർട്ടും ട്രഷറർ സെബാസ്റ്റ്യൻ കണക്കും അവതരിപ്പിച്ചു. പ്രസന്നകുമാരി നന്ദി പറഞ്ഞു. ഇന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി, എം.മുകേഷ് എം.എൽ.എ, പി.സി.വിഷ്ണുനാഥ്, ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി എന്നിവർ പങ്കെടുക്കും.