ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂർ , ആക്കൽ വാർഡുകൾ ഉൾപ്പെടുന്ന പെരുംപുറം, പുതുശേരി,മോട്ടോർകുന്ന്,അടയറ,ഉഗ്രൻകുന്ന്,ചുമടു താങ്ങി,വട്ടപ്പാറ,മുളമുക്ക്,പെരുവന്തോട് പ്രദേശങ്ങളിൽ പന്നിക്കൂട്ടം വ്യാപകമായ കൃഷിനാശമുണ്ടാക്കുന്നതിനാൽ രണ്ട് വർഷമായി സജീവ കൃഷി ഉപേക്ഷിച്ചു കർഷകർ. ഏലാകളിൽ നെല്ലിന് പുറമെ പണകോരി നട്ടിരുന്ന തെങ്ങിൻ തൈകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. മടൽ തേറ്റ കൊണ്ടടിച്ചു കീറുന്ന വിനോദത്തിന് ശേഷം തൈകൾ കുത്തിമറിക്കുകയാണ് രീതിയെന്ന് കൃഷിനശീകരണത്തിന് ദൃക്‌സാക്ഷികളായവർ പറയുന്നു. മരച്ചീനി, ചേമ്പ്,വാഴ,ചേന എന്നിവയും വ്യാപകമായി നശിപ്പിക്കപ്പെട്ടു..
ഇന്നലെ നാട്ടുകാർ 8 പന്നികുഞ്ഞുങ്ങളെ കണ്ടെത്തി .വളർച്ചയെത്തിയ അഞ്ച് പന്നികൾ ഇതിനിടെ രക്ഷപ്പെട്ടു.അഞ്ചലിൽ നിന്നെത്തിവയ വനപാലകരാണ് പന്നികുഞ്ഞുങ്ങളെ ഏറ്റെടുത്തു കൊണ്ടു പോയത്.
പന്നിയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഒരു മാസം മുമ്പ് കരിങ്ങന്നൂർ - പെരുമ്പുറം റോഡിൽ ബൈക്ക് യാത്രക്കാരനെ ആക്രമിക്കപ്പെട്ടതോടെയാണ് ജനം ഭീതിയിലായത്. രാത്രിയിൽ ഇവ കൂട്ടത്തോടെ ഇറങ്ങുന്നു.
ജി.ജഗജീവ്
സെക്രട്ടറി
എസ്.എൻ .ഡി .പി യോഗം
കരിങ്ങന്നൂർ 596 ാം നമ്പർ ശാഖ
.
പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോൾ കണ്ണിൽ കണ്ടാൽ തല്ലി കൊല്ലാനായിരുന്നു ഉപദേശം. വല മൂടിയാണ് ഇപ്പോൾ അത്യാവശ്യത്തിന് കൃഷി നടത്തുന്നത്. വല മറയ്‌ക്കുന്നതിന് വലിയ ചെലവാണ്.
ഫസിൽ അടയറ
കർഷകൻ