photo
എസ്.എൻ.ഡി.പി യോഗം പതാരം പടിഞ്ഞാറ് 3561 -ാംനമ്പർ ആർ.ശങ്കർ സ്മാരക ശാഖയുടെ പ്രതിഷ്ഠാ വാർഷിക സമ്മേളനം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പതാരം പടിഞ്ഞാറ് 3561 -ാംനമ്പർ ആർ.ശങ്കർ സ്മാരക ശാഖയിൽ പ്രതിഷ്ഠാ വാർഷികവും കലശവും നടത്തി. ക്ഷേത്രം തന്ത്രി കുമുദേശൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം ,പുഷ്പാഭിഷേകം, ഗുരുപൂജ എന്നിവ നടത്തി. പ്രതിഷ്ഠാ വാർഷിക സമ്മേളനം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജൻ കീർത്തി അദ്ധ്യക്ഷനായി. കോട്ടയം ഗുരുനാരായണ സേവാനികേതനിലെ സ്വാമിജി ആശാ പ്രദീപ് അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി. ബേബികുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ആർ.സുഗതൻ, പഞ്ചായത്തുതല കോർഡിനേഷൻ കമ്മിറ്റി കൺവീനർ എം.വിജയരാഘവൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. രാജി , ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.മിന്നു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുരേഷ് കുന്നുതറ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസാദ് കല്ലുവിള നന്ദിയും പറഞ്ഞു. തുടർന്ന് അന്നദാനം, സമൂഹ പ്രാർത്ഥന, തിരുവാതിര എന്നിവ നടന്നു.