കൊല്ലം: വനിത, ശിശുവികസന വകുപ്പ് ജില്ല ഓഫീസിന്റെയും വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ വിമൻസ് സ്റ്റഡി സെന്ററിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി. കളക്ടർ ദേവിദാസ് ഉദ്ഘാടനം നിർവഹിച്ചു. വനിതാ ശിശു വികസന ഓഫീസർ പി. ബിജി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ സ്വാഗതവും ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ നിഷ ആർ.നായർ നന്ദിയും പറഞ്ഞു. ബോധവത്കരണ ക്ളാസിന് ആരതി മോഹ
ൻ നേതൃത്വം നൽകി.