കരുനാഗപ്പള്ളി: പെൻഷനും ശമ്പളവും മുടങ്ങിയത് പിണറായി സർക്കാരിന്റെ ധൂർത്ത് മൂലമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. ചിദംബരൻ. ചരിത്രത്തിലാദ്യമായാണ് പെൻഷനും ശമ്പളവും മുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം തല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി. ഗോപിനാഥ പണിക്കർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ഗോപാലകൃഷ്ണപിള്ള, ജി.സുന്ദരേശൻ, ജില്ലാ ജോ.സെക്രട്ടറി ആർ.രാജശേഖരൻ പിള്ള, ഇ.അബ്ദൽ സലാം, ലത്തീഫ് ഒറ്റ തെങ്ങിൽ, കെ.വി.അനന്തപ്രസാദ്, ബി.സ്കന്തകുമാർ എന്നിവർ സംസാരിച്ചു.